ഹ്യുണ്ടായിയുടെ പുതുതലമുറ i20 ജൂണില്‍ വിണിയിലെത്തും
ആഢംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായി 2014-ലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഹ്യുണ്ടായി i20-യെ അവതരിപ്പിക്കുന്നത്. ശ്രേണിയില്‍ എതിരാളികള്‍ പിടിമുറുക്കിയതോടെ പുതിയൊരു പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
പുതിയ മോഡലുകള്‍ക്കൊപ്പം ഫെയ്സ്ലിഫ്റ്റ് പതിപ്പുകളെയും അധികം വൈകാതെ ഹ്യുണ്ടായി വിപണിയില്‍ എത്തിക്കും. നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ പുതുതലമുറ ക്രെറ്റയെ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതുതലമുറ i20 -യെ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2020 ജൂണ്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
നിലവില്‍ ഹ്യുണ്ടായി മോഡലുകളിലെ ഹൈലറ്റ് ഫീച്ചറായ ബ്ലുലിങ്ക് കണക്ടിവിറ്റി പുതിയ പതിപ്പിലും ഇടംപിടിച്ചേക്കും. 2014 -ല്‍ വിപണിയില്‍ അവതരിപ്പിച്ച് പതിപ്പിനെ 2017-ല്‍ എലൈറ്റ് i20 യായി കമ്പനി പുതുക്കിയിരുന്നു.
എന്നാല്‍, ഇതില്‍ നിന്നെല്ലാം നിരവധി മാറ്റങ്ങളും ഒരുപിടി പുതിയ ഫീച്ചറുകളുമായാണ് പുതുതലമുറ i20 പുനര്‍ജനിക്കുക. ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം നല്‍കുന്നതിനൊപ്പം കൂടുതല്‍ സ്ഥല സൗകര്യവും ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാച്ച്ബാക്കിന്റെ മുന്‍വശത്ത് ഒരു കാസ്കേഡിങ് ഗ്രില്ലും സ്ലീക്കര്‍ ഹെഡ്ലാമ്പുകളും ലഭ്യമാകും. അതോടൊപ്പം പരിഷ്കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളും ബമ്പറും ഉപയോഗിച്ച് പിന്‍ഭാഗത്തെയും കമ്പനി നവീകരിച്ചേക്കും. കൂടുതല്‍ സവിശേഷതള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പുതിയ പതിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കും.
പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മൂന്നാം തലമുറ മോഡലില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ആദ്യമായാകും ഈ ഓപ്ഷന് സ്ഥാനം പിടിക്കുക. ഉയര്‍ന്ന വകഭേദമായ ആസ്ത പതിപ്പില്‍ മാത്രമായിരിക്കും ഈ സവിശേഷത ഉള്‍പ്പെടുത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധമായ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും 2020 ഹ്യുണ്ടായി എലൈറ്റ് i20, നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും വെന്യുവില്‍ നിന്നുള്ള 1.0 ലിറ്റര്‍ ടര്‍ബോ GDi യൂണിറ്റും വാഗ്ദാനം ചെയ്യും.
കിയ സെല്‍റ്റോസില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ബിഎസ് VI -ന് അനുസൃതമായി പരിഷ്ക്കരിച്ച് വാഹനത്തില്‍ ഇടംപിടിക്കും.ചെറിയ T-GDI യൂണിറ്റില്‍ ആറ് സ്പീഡ് എംടിയും ഏഴ് സ്പീഡ് ഡിസിടിയും ആയിരിക്കും ഗിയര്‍ബോക്സ്.
Comments are closed.