ഐ.സി.ഐ.സി.ഐ. ബാങ്ക് മുന്‍ മേധാവിയുടെ 78 കോടി രൂപയുടെ സ്വത്തുകള്‍ ഇ.ഡി. കണ്ടുകെട്ടി
മുംബൈ: ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്നു ക്രമവിരുദ്ധമായി വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതമായി ബന്ധപ്പെട്ട കേസില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ മുംെബെയിലെ അപാര്‍ട്ട്മെന്റ് അടക്കം 78 കോടി രൂപയുടെ സ്വത്തുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി.
ഇടപാടില്‍ വീഡിയോകോണ്‍ ഗ്രൂപ് മേധാവി വേണുഗോപാല്‍ ദൂതടക്കമുള്ളര്ക്കെതിരേ കേസുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായത് ദീപക് കൊച്ചാര്‍ ആണെന്നാണ് വെളിപ്പെടുന്നത്. അതേസമയം കേസില്‍ ചന്ദായെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും എന്‍ഫോഴ്സ്മെന്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു. വസതികളില്‍ റെയ്ഡും നടത്തുകയുണ്ടായി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Comments are closed.