മരട് : ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് പൊളിക്കുന്നതില്‍ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എം.ഡി. ഉത്കര്‍ഷ് മേത്ത
കൊച്ചി: മരടില്‍ ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് H2O ഫ്ലാറ്റിന്റെ അവസാന വട്ട പരിശോധനക്കായി എഡിഫൈസ് പ്രതിനിധികള്‍ ഹോളി ഫെയ്ത്ത് എച്ച്2ഒയില്‍ എത്തി. തുടര്‍ന്ന് ഫ്ലാറ്റ് പൊളിക്കുന്നതില്‍ 100 ശതമാനം ആത്മവിശ്വാസമെന്നും കെട്ടിട അവശിഷ്ടങ്ങള്‍ ചിതറി തെറിക്കില്ലെന്നും എഡിഫൈസ് എം.ഡി. ഉത്കര്‍ഷ് മേത്ത അറിയിച്ചു.
എഡിഫൈസ് എന്‍ജിനീയറിംഗിന്റ കണ്‍സള്‍ട്ടന്റാണ് ദക്ഷിണാഫ്രിക്കയിലെ ജെറ്റ്ഡിമോളിഷന്‍സ് എന്ന കമ്പനി. കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ വിദഗ്ദര്‍. 2009ല്‍ ജോഹന്നാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ലിസ്ബന് കെട്ടിടം പൊളിച്ചതാണ് അടുത്ത കാലത്ത് ഇവര്‍ ഏറ്റെടുത്ത ഏറ്റവും വലിയ ഓപ്പറേഷന്.
ഇവര്‍ ഇന്ത്യയില്‍ ഇത് വരെ സ്ഫോടനത്തിലൂടെ പൊളിച്ച ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ പതിനൊന്ന് നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ്. രാജ്യത്ത് ഇത് വരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈ മൗലിവാക്കത്തെയാണ്. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് ഈ പതിനൊന്ന് നില കെട്ടിടം തകര്‍ത്തത്. ഈ റെക്കോര്‍ഡ് ഇനി 19 നിലകളുള്ള എച്ച് ടു ഓ ഹോളിഫെയ്ത്ത് ഫ്ലാറ്റിന് നേടാവുന്നതാണ്.
Comments are closed.