ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി: സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നീതിക്കു വേണ്ടി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിന് പിന്തുണ നല്കി.
ജെ.എന്‍.യുവിലെ സമരവും അവിടെ സംഭവിച്ച കാര്യങ്ങളും എല്ലാവര്ക്കും അറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയുകയും സുധാന്വ ദേശ്പാണ്ഡെ രചിച്ച സഫ്ദര്‍ ഹഷ്മിയുടെ ജീവചരിത്രം ‘ഹള്ളാ ബോല്‍’ മുഖ്യമന്ത്രി ഐഷിക്ക് സമ്മാനിക്കുകയും ചെയ്തു. കേരളാ ഹൗസില്‍ ഇന്നലെ രാവിലെ നടത്തിയ കൂടിക്കാഴ്ചയില്‍ ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത്, എസ്.എഫ്.ഐ നേതാക്കളും ജെ.എന്‍.യു വിദ്യാര്‍ത്ഥികളുമായ നിഖില്‍ വര്‍ഗീസ് മാത്യു, നിതീഷ് നാരായണന്, എസ്.എഫ്.ഐ ദേശീയ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും പങ്കെടുത്തിരുന്നു.
ജെ.എന്‍.യു സമരത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്നു. മുഖ്യമന്ത്രിയുടെ നിലപാട് തങ്ങള്‍ക്ക് പ്രചോദനം നല്‍കിയെന്നും കേരളം നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച ഐഷി ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും അറിയിച്ചു.
Comments are closed.