നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയാവുന്നു
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ‘ഇടവപ്പാതി’യിലൂടെ മലയാള സിനിമാ അഭിനയത്തിലേക്ക് എത്തിയ നര്‍ത്തകിയും നടിയും മോഡലുമായ ഉത്തര ഉണ്ണി വിവാഹിതയാവുന്നു. സംവിധാനത്തോടും താല്പര്യമുള്ള ഉത്തര ഏതാനും ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. നടി ഊര്‍മ്മിള ഉണ്ണിയുടെ മകളാണ് ഉത്തര. നടി സംയുക്താ വര്‍മ്മയുടെ കസിന് സിസ്റ്ററുമാണ്.
ബംഗളൂരുവിലെ യുടിഐസി എന്ന കമ്പനിയുടെ ഉടമയായ നിതേഷ് നായരാണ് വരന്. നൃത്തത്തെ ജീവവായുവായി കാണുന്ന ഉത്തരയെ മോതിരം അണിയിച്ചതിനൊപ്പം കാലില്‍ ചിലങ്ക കെട്ടിക്കൊടുത്തുകൊണ്ടുമായിരുന്നു നിതേഷിന്റെ വിവാഹാഭ്യര്‍ഥന. ഏപ്രില്‍ അഞ്ചിനാണ് വിവാഹം. കൊച്ചി കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. തുടര്‍ന്ന് സംയുക്തയും ബിജു മേനോനും വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു.
Comments are closed.