ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഒന്‍പതംഗ ബെഞ്ച് ഇന്നു മുതല്‍ വാദം കേള്‍ക്കും
ഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജികള്‍ മാറ്റിവച്ച് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശാലബെഞ്ചിന് വിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ച് ഇന്നു മുതല്‍ വാദം കേള്‍ക്കും.
ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം,ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളുടെ ആരാധനാലയ വിലക്ക്, ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മത്തിനെതിരായ ഹര്‍ജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അന്നത്തെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വിശാലബെഞ്ച് രൂപീകരിക്കാന്‍ തീരുമാനമെടുത്തത്.
രാവിലെ 10.30ന് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ്മാരായ ആര്.ഭാനുമതി. അശോക് ഭൂഷണ്, എല്‍.നാഗേശ്വരറാവു, എം.എം ശാന്തനഗൗഡര്‍, എസ്.എ നസീര്‍, ആര്.സുഭാഷ് റെഡ്ഡി, ബി.ആര് ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
Comments are closed.