അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു
ആന്റിഗ്വ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോ 2018ല്‍ വിരമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഡിസംബറില്‍ തീരുമാനം മാറ്റി ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2016ല്‍ ബ്രാവോ അവസാനമായി വിന്‍ഡീസ് ജേഴ്സിയില്‍ ടി20 കളിച്ചത്. പരിക്ക് കാരണം ഫാബിയന്‍ അലന്, കീമോ പോള്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ജോലിഭാരം പരിഗണിച്ച് ജേസണ്‍ ഹോള്‍ഡറേയും മാറ്റിനിര്‍ത്തിയിട്ടുണ്ട്.
ജനുവരി 15നാണ് ആദ്യ മത്സരം. മൂന്ന് ടി20കളാണ് പരമ്പരയില്‍. അതേസമയം താരത്തിന്റെ വരവ് ഡെത്ത് ബൗളിങ്ങിന്റെ ആഴം കൂട്ടുമെന്ന് സെലക്റ്റര്‍ റോജര്‍ ഹാര്‍പര്‍ വ്യകതമാക്കി. വിന്‍ഡീസ് ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഡ്വെയ്ന്‍ ബ്രാവോ, ഷെല്‍ഡണ്‍ കോട്ട്റെല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ബ്രന്‍ഡണ്‍ കിംഗ്, എവിന്‍ ലൂയിസ്, ഖാരി പിയറെ, നിക്കോളാസ് പൂരന്, റോവ്മാന്‍ പവല്‍, ഷെര്‍ഫാനെ റുതര്‍ഫോര്‍ഡ്, ലെന്ഡെല് സിമോണ്‍സ്, ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍, കെസ്റിക്ക് വില്യംസ്.
Comments are closed.