കളിയിക്കാവിള എ.എസ്ഐയെ വെടി വച്ച് കൊന്ന കേസിലെ പ്രതികള്‍ക്ക് തോക്ക് നല്കിയ ഇജാസ് പാഷ പിടിയില്‍
തിരുവനന്തപുരം : കളിയിക്കാവിളയില്‍ എ.എസ്ഐയെ വെടി വച്ച് കൊന്ന കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനും തൗഫിക്കിനും തോക്ക് നല്കിയ തമിഴ്നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകനായ ഇജാസ് പാഷ ബാംഗ്ലൂര്‍ കലാശിപാളയത്ത് നിന്നും പിടിയിലായി. തുടര്‍ന്ന് മുംബെയില്‍ നിന്നും ലഭിച്ച തോക്ക് ഇജാസ് ബാംഗ്ലൂരില്‍ വച്ചാണ് പ്രതികള്‍ക്ക് കൈമാറിയതെന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
അതേസമയം സംഘടനയുടെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അനീസ്, സഹീദ്, ഇമ്രാന്, സലിം എന്നിവരെയും കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. എന്നാല്‍ എ.എസ്.ഐയെ കൊലപ്പെടുത്തിയ ഷമീമും തൗഫീക്കും തമിഴ്നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൊലയ്ക്കുള്ള ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു ഈമാസം 7,8 തീയതികളില്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവര്‍ നെയ്യാറ്റിന്‍കരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നെടുമങ്ങാട് തൊളിക്കോട് താമസിക്കുന്ന കളിയിക്കാവിള സ്വദേശിയാണ് വീട് തരപ്പെടുത്തി നല്‍കിയതെന്ന് നിഗമനം. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. അതേസമയം ഇവരില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
Comments are closed.