അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ഫോറന്‍സിക്’ വിഷുവിനെത്തും
അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ഫോറന്‍സിക്’ എന്ന പുതിയ ചിത്രം സെഞ്ച്വറി ഫിലിംസ് വിഷുവിനെത്തിക്കും. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്തയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.
അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. സംഗീതം: ജേക്സ് റിജോയ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്.
Comments are closed.