ജോസഫ് വിഭാഗം ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി ; രണ്ടില ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചു
ന്യൂഡല്‍ഹി : കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജോസഫ് വിഭാഗം ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന ജോസ് കെ.മാണി വിഭാഗത്തിന്റെ പരാതിയില്‍ രണ്ടില ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചു. ജനുവരി 20 വരെയാണ് രണ്ടില ചിഹ്നം മരവിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫിനാണ് ചിഹ്നം സംബന്ധിച്ച് അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ.മാണിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളുകയും തുടര്‍ന്ന് ഈ തര്‍ക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയില്‍ വന്നിരുന്നു.
Comments are closed.