35 ലക്ഷം രൂപയോളം വരുന്ന വാഹനങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: മാള കൊച്ചുകടവില്‍ പുലര്‍ച്ചെ മൂന്നരയോടെ ഷാഹുല്‍ ഹമീദിന്റെ 35 ലക്ഷം രൂപയോളം വരുന്ന വാഹനങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 28 ലക്ഷം വിലവരുന്ന കാറും അഞ്ച് ലക്ഷം രൂപയുടെ ബൈക്കും ഒരു സ്കൂട്ടറുമാണ് നശിപ്പിച്ചത്. വാഹനങ്ങള്‍ നിര്‍ത്തി ഇട്ടിരുന്ന സ്ഥലത്ത് നിന്ന് എട്ട് മീറ്റര്‍ ദൂരത്തില്‍ ഇന്ധനം ഒഴിച്ചിട്ടുണ്ടായിരുന്നു.
ഇവിടെ നിന്നാണ് തീ കൊളുത്തിയിരിക്കുന്നത്. ഷാഹുല്‍ ഹമീദ് കിടന്നിരുന്ന മുറിയോട് ചേര്‍ന്നാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. തുടര്‍ന്ന് വെളിച്ചം കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചത്. തുടര്‍ന്ന് മാള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
Comments are closed.