ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്നത് വനിതാ ആര്‍മി ഓഫീസര്‍
ജനുവരി 15-ലെ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്നത് വനിതാ ആര്‍മി ഓഫീസറാണ്. കഴിഞ്ഞ വര്‍ഷം ആര്‍മിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വനിതാ ഓഫീസര്‍ റിപ്പബ്ലിക് ദിന പരേഡില്‍ സൈന്യത്തിന് നേതൃത്വം നല്‍കിയത്. 144 പുരുഷ സൈനികര്‍ ഉള്‍പ്പെടുന്ന സംഘത്തെ നയിച്ചത് ഭാവനാ കസ്തൂരി എന്ന ആര്‍മി ഓഫീസര്‍ ആയിരുന്നു. 2015-ല്‍ ദിവ്യ അജിത് റിപ്പബ്ലിക് ദിന പരേഡില്‍ വനിതാ സൈന്യ വിഭാഗത്തെ നയിച്ചിരുന്നു.
എന്നാല്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗിലാണ് പരേഡിന് നേതൃത്വം നല്‍കുന്നത്. പഞ്ചാബ് സ്വദേശിനിയാണ് ടാനിയ ഷെര്‍ഗില്‍. അതേസമയം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 15 ആര്‍മി ഡേ ആയി ആഘോഷിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന് നല്കിയ ധീര സൈനികരുടെ ഓര്‍മ്മ പുതുക്കല്‍ ദിവസം കൂടിയാണ് ആര്‍മി ഡേ.
Comments are closed.