കനത്ത മൂടല്‍മഞ്ഞ് : ലോക്മാന്യ തിലക് ടെര്‍മിനസ് എക്പ്രസിന്റെ ഏഴ് കോച്ചുകള്‍ പാളംതെറ്റി
കട്ടക്ക്: കട്ടക്ക് നെഗുണ്ടി റെയില്‍വേ സ്റ്റേഷനു സമീപം കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് മുംബൈ- ഭുവനേശ്വര്‍ ലോക്മാന്യ തിലക് ടെര്‍മിനസ് എക്പ്രസിന്റെ ഏഴ് കോച്ചുകള്‍ പാളംതെറ്റി. രാവിലെ ഏഴു മണിയോടെ ബി വണ്‍ മുതലുള്ള കോച്ചുകളാണ് പാളംതെറ്റിയത്.
അതേസമയം ഒരു ഗുഡ്സ്ട്രെയിന്റെ ഗാര്‍ഡ് വാനില്‍ ട്രെയിന്‍ ഇടിച്ചതായും വിവരമുണ്ട്. തുടര്‍ന്ന് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയായിരുന്നു.
Comments are closed.