കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തില്‍ പ്രതി പിടിയിലായി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 2017 ല്‍ കോഴിക്കോട്ടെ ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്ന് നിന്നായി മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കോഴിക്കോട് മുക്കത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡിഎന്‍എ പരിശോധനയിലൂടെയാണ് നാല് കേസുകളിലെ പ്രതിയായ കരുവാരക്കുണ്ട് സ്വദേശി ഇസ്മയിലാണ് കൊല്ലപ്പെട്ടതെന്നും വിരലടയാളവും കൊല്ലപ്പെട്ടയാളുടെ അമ്മയുടെ രക്ത സാമ്പിളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായതെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി വ്യക്തമാക്കി.
ബുര്‍ജുവും ഇസ്മയിലും ചേര്‍ന്ന് അമ്മയുടെ സ്വത്ത് ലഭിക്കാന്‍ വേണ്ടി ബിര്‍ജുവിന്റെ അമ്മ ജയവല്ലിയെ 2014 ല്‍ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന്റെ ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് 2017 ല്‍ ഇസ്മയിലിനെ കൊന്നത്. കഴുത്ത് മുറുക്കിയാണ് ഇസ്മയിലിനെ ബിര്‍ജു കൊന്നത്.
കൊലപാതകത്തിനായി എന്‍ഐടി പരിസരത്ത് നിന്ന് സര്‍ജിക്കല്‍ ബ്ലേഡും, ചക്കും വാങ്ങി. കൊലയ്ക്ക് ശേഷം ശരീര ഭാഗങ്ങള്‍ മുറിച്ച് വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു. അതേസമയം പ്രതി ഇതിന് മുമ്പ് ഒരു കൊലപാതകം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
Comments are closed.