മാര്‍ച്ച് 16 മുതല്‍ ബാങ്കുകള്‍ നല്കുന്ന ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഇനി ഇന്ത്യയില്‍ മാത്രം ഉപയോഗിക്കാം
മുംബൈ: മാര്‍ച്ച് 16 മുതല്‍ ഡെബിറ്റ് കാര്‍ഡുകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും കാര്യത്തില്‍ മാറ്റമുണ്ടാവുകയാണ്. ബാങ്കുകള്‍ നല്കുന്ന ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഇനി ഇന്ത്യയില്‍ മാത്രമേ ഉപയോഗിക്കാനാവുകയുള്ളു. അതിനാല്‍ വിദേശത്ത് ഉപയോഗിക്കണമെങ്കില്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും ബാങ്കിന്റെ ഭാഗത്ത് നിന്ന് അനുമതി ലഭിക്കണം.
സൈ്വപ് ചെയ്യാതെ തന്നെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് പണം കുറയ്ക്കുന്ന കോണ്ടാക്ട്ലെസ് സൗകര്യം ഇനി ഉപഭോക്താവ് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ ലഭ്യമാകുകയുള്ളു. കൂടാതെ ഇവയ്ക്ക് പുറമെ ഡെബിറ്റ് കാര്‍ഡിന്റെയും ക്രെഡിറ്റ് കാര്‍ഡിന്റെയും പ്രതിദിന ഇടപാട് പരിധി എത്രവേണമെന്നും ഇനി ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം.
ആയിരം രൂപയില്‍ കൂടുതലുള്ള ഇടപാട് വേണ്ടെന്നും പ്രതിദിനം രണ്ടായിരം രൂപ ഇടപാടിലേക്ക് നിയന്ത്രിക്കണമെന്നും ബാങ്കുകളോട് ഉപഭോക്താക്കള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ പുതിയ മാറ്റങ്ങള്‍ നിലവിലെ ഉപഭോക്താക്കളുടെ കാര്യത്തില്‍ എങ്ങനെ നടപ്പിലാക്കണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. കൂടാതെ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും മാര്‍ച്ച് 16 മുതല്‍ സൗകര്യം ഉണ്ടായിരിക്കും.
Comments are closed.