മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ബലറാം അന്തരിച്ചു

തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ബലറാം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. 72 വയസായിരുന്നു. രണ്ട് തവണ വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിച്ച് ജയിച്ച ബലറാം എന്നും ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു. ലീഡര്‍ പാര്‍ട്ടി വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയി. കരുണാകരന്‍ മടങ്ങിയപ്പോള്‍ വീണ്ടും കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു.

കെപിസിസി സെക്രട്ടറി ഡിസിസി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിയായ കെ മുരളീധരന് വടക്കാഞ്ചേരിയില്‍ മത്സരിക്കാന്‍ 2004 ല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പ്രത്യുപകാരമായി കോഴിക്കോട് ലോക്‌സഭാ സീറ്റ് ലഭിച്ചെങ്കിലും പക്ഷേ പരാജയപ്പെടുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് വി ബലറാം പൊതുരംഗത്തെത്തിയത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍. സിപിഎമ്മുമായി ചേര്‍ന്നുള്ള എ ഗ്രൂപ്പന്റെ കൂട്ടുകെട്ടില്‍ വിയോജിച്ച് ഐ ഗ്രൂപ്പില്‍ എത്തി.

Comments are closed.