ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക്ക് വാഹനം എന്ന നേട്ടം സ്വന്തമാക്കി ഹ്യുണ്ടായി കോന
കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക്ക് എസ്യുവിയാണ് കോന. തുടക്കത്തില്‍ 25.3 ലക്ഷം രൂപയായിരുന്നു കാറിന്റെ വില. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കമ്പനി കുറച്ചു.
ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക്ക് വാഹനം എന്ന നേട്ടമാണ് കോന സ്വന്തമാക്കിയിരിക്കുന്നത്. ടിബറ്റിലെ 5,731 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൗള പാസ് എന്ന സ്ഥലത്ത് സഞ്ചരിച്ചാണ് കോന റെക്കോഡ് സ്വന്തമാക്കിയത്. 5,715.28 മീറ്ററായിരുന്നു മുന്‍ റെക്കോര്‍ഡ്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപണിയില്‍ ഉള്ളൊരു വാഹനം കൂടിയാണ് കോന. ആഗോള വിപണിയില്‍ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയണ്‍ ബാറ്ററി മോഡലുകളാണുള്ളത്. എന്നാല്‍, ഇന്ത്യയില്‍ 39.2 kWh മോഡല്‍ മാത്രമാണ് എത്തുന്നത്.
ഈ ഇലക്ട്രിക്ക് മോട്ടര്‍ 131 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കും. ഒമ്പതര മണിക്കൂറിനുള്ളില്‍ ഈ വാഹനത്തിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്യുവിയുടെ പരമാവധി വേഗം. 9.7 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഡിസൈന്‍ ശൈലി തന്നെയാണ് കോനയും പിന്തുടരുന്നത്. എന്നാല്‍ മുന്‍ഭാഗത്തെ ഗ്രില്‍ എടുത്തു കളയുകയും പകരം ചാര്‍ജിങ് സോക്കറ്റ് നല്‍കുയും ചെയ്തിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ഇലക്ട്രിക്ക് കോനയുടെ മുന്‍വശത്തെ സവിശേഷതകള്‍.
പ്രീമിയം കാറുകള്‍ക്ക് സമാനമായാണ് അകത്തളം. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും സ്റ്റീയറിങ് വീലും, പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് സീറ്റ്, ഇലക്ട്രിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്.
ഇക്കോ, ഇക്കോ പ്ലസ്, സ്പോര്‍ട്സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി സംവിധാനങ്ങളും കോനയുടെ സവിശേഷതകളാണ്.
ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയെല്ലാം സുരക്ഷക്കായി കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വര്‍ഷ ബാറ്ററി വാറന്റിയും മൂന്ന് വര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയുമാണ് ഹ്യുണ്ടായി കോനയ്ക്ക് നല്‍കുന്നത്.
Comments are closed.