ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ 40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി
കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ 40 കാരിയായ യുവതിയെ ആറംഗ സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് യുവതിയുടെ കൗമാരക്കാരിയായ മകളെ 2018 ല്‍ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. 2018 ല്‍ 13 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ അബിഡ്,മിന്റു, മഹ്ബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവര്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് യുവതിയേയും മകളെയും ആറംഗ സംഘം മര്‍ദ്ദിച്ചത്. പിന്നാലെ വ്യാഴാഴ്ച പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ആവശ്യം പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചതോടെ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച കുടുംബത്തിന്റെ ടെറസില്‍വെച്ച് ഷൂട്ട് ചെയ്ത അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചുവപ്പു നിറത്തിലുള്ള കുര്‍ത്ത ധരിച്ചു നിലത്തു കിട്കുന്ന യുവതിയെ വെളുത്ത നിറത്തിലുള്ള കുര്‍ത്ത ധരിച്ചിരിക്കുന്ന ഒരാള്‍ മുഖത്ത് ചവിട്ടുന്നത് വ്യക്തമാകുന്നതാണ്. കഴിഞ്ഞ ആഴ്ചയുണ്ടായ അക്രമണത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് ഏറ്റുമുട്ടലിനിടെയാണ് ഒരാള്‍ പിടിയിലായിരിക്കുന്നത്. ബാക്കി മൂന്നു പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയേയും ബന്ധുവായ മറ്റൊരു യുവതിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments are closed.