ഓട്ടോ എക്സ്പോയില്‍ പതിനാല് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ
ആദ്യമായി ഫെബ്രുവരി അഞ്ചിന് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പതിനാല് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ്, ഇലക്ട്രിക്, ഓട്ടോണമസ് കാറുകളും കണ്സെപ്റ്റുകളുമാണ് എത്തുന്നത്. ഇവയില്‍ ഹാച്ച്ബാക്ക്, സെഡാനുകള്‍, യൂട്ടിലിറ്റി വാഹനങ്ങളും ഉണ്ടാകും. എംജി മോട്ടോര്‍ ഇന്ത്യ പങ്കുവെച്ച ചിത്രമനുസരിച്ച് 2019 ഷാംഗ്ഹായ് ഓട്ടോ ഷോയില്‍ ആദ്യം പ്രദര്‍ശിപ്പിച്ച റോവെ വിഷന്‍-ഐ ഓട്ടോണമസ് കണ്‍സെപ്റ്റ് പ്രദര്‍ശന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. സായിക്കിന് കീഴിലെ മറ്റൊരു ബ്രാന്‍ഡാണ് റോവെ.
സ്മാര്‍ട്ട് പ്രോആക്റ്റീവ് വെഹിക്കിള്‍’ എന്ന് വിളിക്കപ്പെടുന്ന വിഷന്‍-ഐ കണ്‍സെപ്റ്റ് എസ്യുവിയും എംപിവിയും സംയോജിപ്പിച്ചതാണ്. നിലവിലെ ആഗോള മോഡലുകള്‍ കൂടാതെ ഭാവി പ്ലാറ്റ്ഫോമുകളും ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഈ മാസം 27 ന് രണ്ടാമത്തെ മോഡലായ ഇസഡ്എസ് ഇവി വിപണിയില്‍ അവതരിപ്പിക്കും. ഭാവി സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ഛാബ വ്യക്തമാക്കി.
Comments are closed.