ബീഹാറില്‍ കഴുത്തില്‍ വെടിയേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബീഹാര്‍: ബീഹാറിലെ ഭോജ്പൂര് ജില്ലയില്‍ ശനിയാഴ്ച കഴുത്തില്‍ വെടിയേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തി. ടിയാര്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വിജനമായ സ്ഥലത്താണ് യുവതിയുടെ ശവശരീരം കണ്ടത്. അതേസമയം യുവതിയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷം യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കപ്പെടുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യുവതി ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്നും കൂടാതെ യുവതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ജഗദീഷ്പൂര്‍ സബ് ഡീവിഷണല്‍ പൊലീസ് ഉദ്യോഗസ്ഥന് ശ്യാം കിഷോര്‍ രജ്ഞന്‍ വ്യക്തമാക്കി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചതായി ഭോജ്പൂര് എസ്പി സുശീല്‍ കുമാര്‍ പറഞ്ഞു. ”യുവതി മരിച്ച സമയത്ത് അയാള്‍ അവിടെയുണ്ടായിരിക്കാമെന്ന് സംശയിക്കുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റബോധം മൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.
Comments are closed.