മുംബൈ നഗരത്തില്‍ ട്രാഫിക് നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും മുംബൈ പോലീസ് ഇനി കുതിരപ്പുറത്ത് എത്തും
മുംബൈ: മുംബൈ നഗരത്തില്‍ ട്രാഫിക് നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും മുംബൈ പോലീസ് ഇനി കുതിരപ്പുറത്ത് എത്തുകയാണ്. വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമായ രീതിയില്‍ ഉയര്‍ന്നതോടെയാണ് 1932 ല്‍ തിരക്കേറിയ മെട്രോ റോഡുകളില്‍ നിന്നും കുതിരപ്പോലീസിനെ പിന്‍വലിച്ചത്. ഇന്ന് മുംബൈ പോലീസിന് അത്യാധുനിക ജീപ്പുകളും മോട്ടോര്‍സൈക്കിളും ഉണ്ട്.
എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുങ്ങിയ പ്രദേശങ്ങളില്‍ കുതിരപ്പോലീസിന്റെ സേവനം ഉപയോഗപ്പെടുത്താനുള്ള മഹാരാഷ്ട്രയുടെ നീക്കത്തെത്തുടര്‍ന്ന് ഈ വരുന്ന റിപ്പബ്ലിക്ക് ദിനത്തില്‍ ശിവജി പാര്‍ക്കില്‍ നടക്കുന്ന പരേഡിലും കുതിരപ്പോലീസ് പങ്കെടുത്തതിനു ശേഷമാകും ഡ്യൂട്ടിക്കായി കുതിപ്പോലീസ് നിരത്തിലിറങ്ങുക എന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഞായറാഴ്ച അറിയിച്ചു.
തുടര്‍ന്ന് സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് മുംബൈ പോലീസിന് കുതിരപ്പോലീസ് യൂണിറ്റ് നിലവില്‍ വരുന്നതെന്നും ആഘോഷങ്ങളിലും മാര്‍ച്ചുകളിലും കുതിരപ്പോലീസിന്റെ സേവനം ലഭ്യമാക്കും. ബീച്ചുകളില്‍ ഉള്‍പ്പെടെ കുതിരപ്പുറത്തിരിക്കുന്ന പോലീസുകാരന് വളരെ ഉയരത്തില്‍ ഇരുന്നുകൊണ്ട് നിരീക്ഷണം നടത്താനാകും.
നിലത്ത് 30 പോലീസുകാര്‍ നില്ക്കുന്നതിനു തുല്യമാണ് കുതിരപ്പുറത്തിരിക്കുന്ന ഒരു പോലീസുകാരന് എന്നും മന്ത്രി വ്യക്തമാക്കി. അതിനാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഒരു സബ് ഇന്സ്പെകട്ര്, ഇദേഹത്തെ സഹായിക്കാനായി ഒരു പിഎസ്ഐ, നാലു ഹവാല്ഡാര്സ്, 32 കോണ്സ്റ്റബിള്ളുമാര് എന്നിങ്ങനെ ഉള്‍പ്പെട്ടതാണ് കുതിരപോലീസ് യൂണിറ്റ്.
Comments are closed.