‘ഫോറന്‍സിക്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ റിലീസ് ചെയ്യും
ടോവിനോ തോമസ് നായകനായെത്തുന്ന ‘ഫോറന്‍സിക്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ടോവിനോയുടെ പിറന്നാള്‍ ദിനമായ ജനുവരി 21 ന് പൃഥ്വിരാജ് പുറത്ത് വിടും. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്ക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിങ്. ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം ഒരുക്കുന്നത്.
സെവന്ത് ഡേയുടെ തിരക്കഥാകൃത്തായ അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്ന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേരള പോലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കല്‍ നിയമ ഉപദേശകനായ സാമുവല്‍ ജോന് കാട്ടുക്കാരന് എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്ത മോഹന്‍ദാസാണ് നായികയായെത്തുന്നത്. സൈജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ്.
Comments are closed.