ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി
ആലപ്പുഴ: ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടിയെന്നും എന്‍ജിനിയറിംഗ് കോളേജിന്റെയും എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്റെയും പേരിലുണ്ടായിട്ടുള്ള തട്ടിപ്പില്‍ നിയമ നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
20 അംഗ കൗണ്‍സിലില്‍ സുഭാഷ് വാസു ഒഴികെയുള്ള 19 പേരും പങ്കെടുത്തിരുന്നു. സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്ന് സുഭാഷ് വാസുവിനെ നീക്കം ചെയ്യാന്‍ ബി.ജെ.പി നേതൃത്വത്തിന് കത്ത് നല്‍കുന്നതാണ്. അതേസമയം കണക്കുകള്‍ നിരത്തി രേഖകള്‍ സഹിതമാണ് സുഭാഷ് വാസുവിന്റെ 122 കോടിയുടെ തട്ടിപ്പിന്റെ കാര്യങ്ങള്‍ വിശദമാക്കിയത്.
ഇതിന് വ്യക്തമായ മറുപടി പറയാതെ, പലതവണ അന്വേഷിച്ച് കോടതിയും അന്വേഷണ ഏജന്‍സികളും തള്ളിയ ആരോപണങ്ങളാണ് ഉയരുന്നത്. സുഭാഷ് വാസുവിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയത് പിഴവും അബദ്ധവുമായിരുന്നു. സുഭാഷ് വാസുവിന് പിന്നില്‍ ബി.ജെ.പി-ആര്.എസ്.എസ് നേതാക്കളുണ്ടെന്ന വാദങ്ങള്‍ വിശ്വസിക്കുന്നില്ല. ഇത് ബി.ഡി.ജെ.എസിന്റെ ആഭ്യന്തരകാര്യമാണ്. മറ്റു വിശദാംശങ്ങള്‍ ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബി.ഡി.ജെ.എസിന്റെ പേരില്‍ ലഭിച്ച സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ നടപടി സ്വീകരിക്കും. എന്നിങ്ങനെ ഏതാനും വര്‍ഷം മുമ്പുവരെ പൊലീസ് തലപ്പത്തിരുന്ന സെന്‍കുമാര്‍ ആ ഘട്ടങ്ങളിലൊന്നും കാണാത്ത വിഷയങ്ങളാണ് ഇപ്പോള്‍ കാണുന്നത്. സംസ്ഥാന ഭാരവാഹികളായ ടി.വി. ബാബു, എ.ജി. തങ്കപ്പന്,അരയാക്കണ്ടി സന്തോഷ്, സന്ദീപ് പച്ചയില്‍, അനിരുദ്ധ് കാര്ത്തികേയന്, സിനില്‍ മുണ്ടപ്പള്ളി, സംഗീത വിശ്വനാഥന്, കെ.കെ. മഹേശന് എന്നിവര്‍ പങ്കെടുത്തിരുന്നു.
Comments are closed.