ചണ്ഡീഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ 40കാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ അമ്പാല സിറ്റിയില്‍ പമ്മി ചൗക്ക് പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ 40കാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു. പ്രദേശത്തെ ചന്തയില്‍ വെച്ച് പെണ്‍കുട്ടികളെ പവന് ശല്യപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കളാണ് പവന് ഏലിയാസ് എന്നയാളെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നഗ്നനാക്കി റോഡിലൂടെ നടത്തിയത്.
തിങ്കളാഴ്ച തന്നെ പവനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെയും വിവസ്ത്രനാക്കി നടത്തുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പതിനഞ്ച് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെയും ആറ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെയും പരാതിയില്‍ പോക്സോ തുടങ്ങി പല വകുപ്പുകള്‍ ചുമത്തി പവനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലേക്ക് പോകുന്ന വഴി സ്ഥിരമായി പവന് തങ്ങളെ മോശമായി കമന്റടിക്കുകയും ഒരു കുട്ടിയുടെ ശരീരത്തില്‍ കയറി പിടിക്കുകയും ആയിരുന്നു.
തുടര്‍ന്ന് മൂന്ന് പേരില്‍ ഒരു പെണ്‍കുട്ടി സ്കൂളില്‍ പോകാന്‍ മടികാണിച്ചതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിഞ്ഞത്. മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ ഒരു കുട്ടി പവന് ശല്യപ്പെടുത്തുന്ന കാര്യം വിശദമായി പറഞ്ഞു. തുടര്‍ന്ന് പോലീസ് മൂന്ന് കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കി. അപ്പോഴും കുട്ടികള്‍ പവനില്‍ നിന്നും നേരിടുന്ന ഉപദ്രവം വ്യക്തമയി പറഞ്ഞു. ഇക്കാര്യം അറിഞ്ഞതോടെയാണ് പവനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വിവസ്ത്രനാക്കിയ ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകായയിരുന്നു.
Comments are closed.