EOS 1DX മാര്‍ക്ക് III ഇന്ത്യയില്‍ അവതരിപ്പിച്ച് കാനന്‍
കാനൻ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കാനൻ EOS 1DX മാർക്ക് III ഇന്ത്യയിൽ അവതരിപ്പിച്ചു. EOS ശ്രേണിയിലെ ഈ ഏറ്റവും പുതിയ ക്യാമറ കാനൻ 2020ൽ പുറത്തിറക്കുന്ന ആദ്യ ക്യാമറ കൂടിയാണ്. മിറർലസ് ക്യാമറകൾ ഫോട്ടോഗ്രാഫി മേഖല കീഴടക്കാൻ തുടങ്ങിയിട്ടും EOS 1DX ന്റെ മൂന്നാം തലമുറ പുറത്തിറക്കിയത് എന്തിനെന്ന ചോദ്യത്തിന് ഈ ക്യാമറ ബോഡിയുടെ സവിശേഷതകൾ തന്നെ മറുപടി പറയുന്നു. അതിവ വേഗതയിൽ ചിത്രങ്ങൾ പകർത്താനുള്ള ക്യമാറയുടെ കഴിവാണ് കമ്പനി എടുത്ത് കാട്ടുന്നത്.
സ്പോർട്സ്, വൈൽഡ് ലൈഫ് എന്നിങ്ങനെയുള്ള ഫോട്ടോഗ്രഫി മേഖലകൾക്കായി പ്രത്യേകം തയ്യാറാക്കിയ വേഗതയുള്ള ക്യാമറയായിരിക്കും 1ഡിഎക്സ് മാർക്ക് III. ക്യാമറയുടെ ഇന്ത്യയിലെ വില 5,75,995 രൂപയാണ്. ഇത് ക്യാമറ ബോഡിയുടെ മാത്രം വിലയാണ്.
ഇതിനൊപ്പം 512 ജിബി സിഎഫ് എക്സ്പ്രസ് കാർഡും കമ്പനി നൽകുന്നുണ്ട്. കഴിഞ്ഞ വർഷം കാനൻ ടീസ് ചെയ്ത EOS-1D X മാർക്ക് III, പുതിയ 20.1 മെഗാപിക്സൽ ഫുൾ-ഫ്രെയിം CMOS സെൻസറോടെയാണ് പുറത്തിറക്കുന്നത്. ഒപ്പം പുതിയ ഹൈ ഡീറ്റെയിൽ ലോ-പാസ് ഫിൽട്ടറും കമ്പനി നൽകുന്നു. കാനൻ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഈ ഫിൽട്ടർ മികച്ച ഡീറ്റൈൽസ് പകർത്താൻ ക്യാമറയെ സഹായിക്കും.
ഇമേജ് സെൻസറിൽ താരതമ്യേന കുറഞ്ഞ പിക്സലുകളാണ് നൽകിയിരിക്കുന്നത് ഇത് വളരെ വേഗതയുള്ള ക്യാമറയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വേഗത്തിൽ ക്യാപ്ച്ചർ ചെയ്യുന്ന ഇമേജുകൾ ആവശ്യമുള്ള ഫോട്ടോഗ്രാഫി മേഖലകളെ മുൻനിർത്തിയാണ് ക്യാമറ പുറത്തിറക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
തങ്ങളുടെ ഈ പുതിയ ക്യാമറ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വേഗതയേറിയതാണെന്ന് കാനൻ അവകാശപ്പെടുന്നു. ഉപയോക്താവ് വ്യൂ ഫൈൻഡർ ഉപയോഗിച്ചാൽ 16FPS വേഗതയിൽ ഷൂട്ട് ചെയ്യാൻ കഴിയും. അതേ സമയം ലൈവ് വ്യൂ ആണ് ഉപയോഗിക്കുന്നതെങ്കിൽ വേഗത 20FPS വരെ ലഭിക്കും.
ഐ പ്ലസ് ഫെയ്സ് പ്ലസ് ഹെഡ് ഡിറ്റക്റ്റോടുകൂടിയ ഡ്യുവൽ പിക്സൽ സിഎംഎസ് എഎഫാണ് ക്യാമറയിൽ നൽകിയിരിക്കുന്നത്. താരതമ്യേന കുറഞ്ഞ എഫേർട്ടിൽ ഷാർപ്പ് ആയ ഫോട്ടോസ് ക്ലിക്ക് ചെയ്യാൻ ഇത് ഫോട്ടോഗ്രാഫർമാരെ സഹായിക്കും. ഡ്യുവൽ പിക്സൽ സിഎംഒഎസ് എഎഫ് ലൈവ് വ്യൂയിൽ സ്റ്റിൽ എടുക്കുമ്പോഴും വീഡിയോ റെക്കോർഡിംഗിലും മികച്ച തുടർച്ചയായ ഓട്ടോഫോക്കസ് നൽകുന്നു. സബ്ജക്റ്റ് ട്രാക്കിംഗിനും ഇത് സഹായിക്കുന്നു. വീഡിയോ ഷൂട്ടിംഗിനായി ക്യാമറ ഉപയോഗിക്കുന്ന എല്ലാ കാനൻ ഉപയോക്താക്കൾക്കും ഇത് സഹായകമാവും
EOS-1D X മാർക്ക് III ലെ പുതുതായി വികസിപ്പിച്ച അൽഗോരിതം ഐ-ഡിറ്റക്ട്, ഫേസ്- ഡിറ്റക്ട് ഓട്ടോഫോക്കസിനൊപ്പം തന്നെ ഹെഡ് ഡിറ്റക്റ്റ് ഓട്ടോഫോക്കസും നൽകുന്നു. ഏത് സാഹചര്യങ്ങളിലും ഒന്നിലധികം ചലിക്കുന്ന സബ്ജക്ടുകളെ പോലും ഇത് വളരെ കൃത്യമായ ഓട്ടോഫോക്കസും ട്രാക്കുചെയ്യലും ഉപയോഗിച്ച് ഷാർപ്പ് ആയി ക്ലിക്ക് ചെയ്യാൻ സഹായിക്കുന്നു. 2.1 ദശലക്ഷം പിക്സൽ ടച്ച്സ്ക്രീനുമായാണ് EOS-1D X മാർക്ക് III പുറത്തിറക്കുന്നത്
പുതിയ കാനൻ ക്യാമറയിലെ ഓട്ടോഫോക്കസ് സിസ്റ്റത്തിൽ 191-പോയിന്റ് ഓട്ടോഫോക്കസ് പോയിന്റുകളുണ്ട്, അതിൽ 155 എണ്ണം ക്രോസ്-ടൈപ്പ് എഎഫ് പോയിന്റുകളാണ്. ഈ എഎഫ് സിസ്റ്റത്തിന് ഇവി -4 പോലെ കുറഞ്ഞ വെളിച്ചത്തിൽ ഫോക്കസ് ചെയ്യാൻ കഴിയും അതായത് വെറും ചന്ദ്രപ്രകാശം മാത്രം ഉള്ള സമയത്ത് പോലും കൃത്യമായി ഫോക്കസ് ചെയ്യാൻ കഴിയും.
കാനൻ ഇഒഎസ് -1 ഡി എക്സ് മാർക്ക് III ഐഎസ്ഒ 100 മുതൽ ഐഎസ്ഒ 102,400 വരെയുള്ള ഐഎസ്ഒ റേഞ്ച് സപ്പോർട്ട് ഉള്ള ക്യാമറ ബോഡിയാണ്. കാനൻ EOS-1D X മാർക്ക് III ന് ഒരു പുതിയ DIGIC X ഇമേജിംഗ് പ്രോസസർ ഉണ്ട്. വീഡിയോ ക്വാളിറ്റി പരിശോധിച്ചാൽ 60 FPS ൽ 5.5K വീഡിയോകൾ റെക്കോർഡ് ചെയ്യാനാകുന്ന സംവിധാനമാണ് ക്യാമറയിൽ നൽകിയിരിക്കുന്നത്.
Comments are closed.