ഹൊന്നാലിയെ സംസ്ഥാനത്തെ പൂര്‍ണ്ണമായും കാവിവത്കരിക്കപ്പെട്ട നിയോജകമണ്ഡലമാക്കി മാറ്റുമെന്ന് കര്‍ണാടക എംഎല്‍എ
ബെംഗളൂരൂ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പ്രസംഗത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക എംഎല്‍എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ രേണുകാചാര്യ രംഗത്തെത്തി. ബിജെപിയ്ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും തന്റെ നിയമസഭാ സീറ്റായ ഹൊന്നാലിയെ സംസ്ഥാനത്തെ പൂര്‍ണ്ണമായും കാവിവത്കരിക്കപ്പെട്ട നിയോജകമണ്ഡലമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
മുസ്ലീങ്ങള്‍ക്ക് ഞാന്‍ താക്കീത് നല്കുന്നു. നിങ്ങളുടെ പ്രദേശത്തെ വികസന പ്രവര്‍ത്തന പദ്ധതികള്‍ ഞാന്‍ ഏറ്റെടുക്കുകയില്ല. അവര്‍ ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍. 2018 ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ എനിക്ക് വോട്ട് നല്‍കിയിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഞാന്‍ അവരോട് വോട്ട് ആവശ്യപ്പെടില്ല എന്നും രേണുകാചാര്യ വ്യക്തമാക്കി. കൂടാതെ ആര്‍എസ്എസ് ദേശസ്നേഹ സംഘടനയാണെന്നും ആരെങ്കിലും പാര്‍ട്ടിയെ എതിര്‍ത്ത് സംസാരിച്ചാല്‍ അവരെ പാഠം പഠിപ്പിക്കുമെന്നും ആര്‍എസ്എസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രേണുകാചാര്യ രംഗത്ത് വന്നിരുന്നു.
”പള്ളികളില്‍ ഇരുന്നു ഫത്വ നല്കുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികള്‍ പ്രാര്‍ത്ഥിക്കാനുള്ളതല്ലേ? പകരം നിങ്ങള്‍ ചെയ്യുന്നത് ആയുധങ്ങള്‍ ശേഖരിച്ചുവെക്കുക എന്നതാണ്. ഇതിനാണോ നിങ്ങള്‍ പള്ളിയില്‍ പോകുന്നത്?’ എം.എല്‍.എ ചോദിച്ചു. മുസ്ലിം സമുദായത്തിനുള്ള ഫണ്ട് ഹിന്ദുക്കള്‍ക്ക് നല്‍കുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തിയിരുന്നു.
Comments are closed.