കെപിസിസി പുനഃസംഘടന പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കുറയ്ക്കാനാകുമോയെന്ന് ഹൈക്കമാന്‍ഡ്
ദില്ലി: കെപിസിസി പുനഃസംഘടന പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതില്‍ കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വര്‍ക്കിംഗ് പ്രസിഡന്റുമാരെന്നും എണ്ണം കുറയ്ക്കാനാകുമോയെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ചോദിക്കുകയായിരുന്നു. ആറ് പേരുടെ പട്ടികയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നല്‍കിയത്. എന്നാല്‍ പട്ടിക നല്കിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാന്‍ഡ് ചര്‍ച്ചക്ക് വിളിച്ചു.
ഹൈക്കമാന്‍ഡ് എതിര്‍പ്പറിയിച്ച സാഹചര്യത്തില്‍ ഇന്നും ചര്‍ച്ച തുടരുന്നതാണ്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും അടങ്ങുന്ന മഹാ ജംബോ പട്ടിക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നല്‍കിയത്.
വിഡി സതീശന്, കൊടിക്കുന്നില്‍ സുരേഷ്, പിസി വിഷ്ണുനാഥ്, കെ സുധാകരന്, കെവി തോമസ് എന്നിവരെയാണ് നേരത്തെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത്. എന്നാല്‍ നേതൃനിരയില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണം എന്ന വാദമുന്നയിച്ച് എ ഗ്രൂപ്പ് നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാവുന്നതാണ് ഭാരവാഹി പട്ടികയിലെ പുതിയ ആശയം.
Comments are closed.