വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാൻ കാലതാമസം പാടില്ലെന്ന് നിയമസഭാ സമിതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷന് ചെയ്യാന്‍ കാലതാമസം പാടില്ലെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. ബ്രേക്ക് വാട്ടര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ കാരണം. ക്വാറി ആവശ്യത്തിന് കിട്ടുന്നില്ലെന്നാണ് നിര്‍മ്മാണ കമ്പനിയുടെ പരാതി. ആവശ്യത്തിന് പാറ കിട്ടാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ പാറ കിട്ടാത്തത് അടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ ഈ ഘട്ടത്തിലല്ല നിര്‍മ്മാണ കമ്പനി പറയേണ്ടതെന്നും നിയമസഭാ സമിതി വിലയിരുത്തി.
ഈ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് പരിഹാരം കണ്ടെത്തണമെന്നും പദ്ധതി അടിയന്തരമായി കമ്മീഷന് ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം . നിശ്ചിച്ച സമയപരിധിക്ക് ശേഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം പിഴയില്ലാതെ സമയം അനുവദിച്ചിട്ടുണ്ട്. അതു കഴിഞ്ഞുള്ള ആറു മാസം കമ്പനി പിഴ നല്‍കേണ്ടി വരുമെന്നും നിയമസഭാ സമിതി വ്യക്തമാക്കി. അതേസമയം നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മീഷന് ചെയ്യുമെന്ന് വ്യക്തമാക്കിയാണ് 2015 ല്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ആദാനിയും സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചത്.
Comments are closed.