തിരുവനന്തപുരം – കാസര്‍കോട് സെമി ഹൈ സ്പീഡ് പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം – കാസര്‍കോട് സെമി ഹൈ സ്പീഡ് പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയതോടെ സാദ്ധ്യതാ പഠന റിപ്പോര്‍ട്ട് പ്രകാരം 1226 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഇങ്ങനെ 200 ഹെക്ടര്‍ ഭൂമി ലഭിക്കും.
ബാക്കി ഭൂമി ഏറ്റെടുത്താല്‍ മതി. തുടര്‍ന്ന് സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ഉടന്‍ ലാന്‍ഡ് അക്വസിഷന്‍ സെല്ലുകളാരംഭിക്കും. നിലവിലെ ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഇടങ്ങളില്‍ റെയില്‍വേക്കുള്ള അധിക ഭൂമി പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം പറഞ്ഞു. 66,000 കോടി ചെലവുള്ള പദ്ധതി ഏറ്റെടുക്കുന്നത് റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിയുള്ള കമ്പനിയാണ്.
വിദേശ വായ്പയ്ക്കായി ജര്‍മ്മന്‍ ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപറേഷന് ഏജന്‍സി (ജൈക്ക) എന്നിവയുമായി ചര്‍ച്ച നടത്തിയിരുന്നു. പാതയുടെ ആകാശ സര്‍വെയും ട്രാഫിക് സര്‍വെയും പൂര്‍ത്തിയായി. മാര്‍ച്ചില്‍ അന്തിമ അലൈന്മെന്റ് തയ്യാറാവും. ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതി 2024 ല്‍ പൂര്‍ത്തിയാക്കുന്നതാണ്.
Comments are closed.