ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോവ എഫ്സിയെ നേരിടും

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോവ എഫ്സിയെ നേരിടും. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. എന്നാല്‍ ഏത് വെല്ലുവിളിയും നേരിടാനൊരുക്കമാണെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഈല്‍കോ ഷറ്റോരി പറയുന്നത്.

”ലീഗില്‍ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കുന്ന ടീം ഗോവയാണ്. എന്നാല്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറായിട്ടാണ് ബ്ലാസ്റ്റേഴ്സിരിക്കുന്നത്. ധൈര്യമായി തന്നെ ഗോവയെ നേരിടും. ഇന്നും വിജയിക്കാനാണ് ശ്രമിക്കുക. ടീമിന്റെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഗോവയെ പോലെ ഫുട്ബോള്‍ കളിക്കുന്ന ഒരു ടീം തന്നെയാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍ താരങ്ങളുടെ പരിക്കാണ് ഞങ്ങളെ വലയ്ക്കുന്നത്.” ഷാട്ടോരി പറയുന്നു.

Comments are closed.