കളിയിക്കാവിളിയില്‍ കേസില്‍ എഎസ്ഐയെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
തിരുവനന്തപുരം: കളിയിക്കാവിളിയില്‍ തമിഴ്നാട് പൊലീസിലെ എഎസ്ഐ വില്‍സനെ ചെക്ക് പോസ്റ്റ് ഓഫീസിനുള്ളില്‍ വച്ച് വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. തൗഫീക്ക്, അബ്ദുള്‍ ഷെമീം എന്നിവര്‍ ചേര്‍ന്നാണ് വില്‍സനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കൊച്ചയില്‍ നിന്നും കത്തി തമ്പാനൂരില്‍ നിന്നും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു.
പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും ക്യൂബ്രാഞ്ച് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയപ്പോള്‍ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍കരയിലെ ആരാധനാലയത്തിലെ വീട്ടില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. കുറിപ്പിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് വ്യക്തമാക്കി.
Comments are closed.