കാസര്‍കോട്ടെ നീലേശ്വരത്ത് കുറ്റിക്കാട്ടിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട്ടെ നീലേശ്വരത്ത് സര്‍ക്കാര്‍ ഐടിഐക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഇന്ന് രാവിലെ മനുഷ്യ തലയോട്ടി കണ്ടെത്തി. തുടര്‍ന്ന് പുരുഷന്റെ തലയോട്ടിയാണ് ഇതെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ മറ്റ് ശരീരഭാഗങ്ങള്‍ ഒന്നും സമീപ പ്രദേശത്ത് നിന്ന് കണ്ടെത്താനായിരുന്നില്ല.

തലയോട്ടിക്ക് കൂടുതല്‍ പഴക്കം ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. അതേസമയം കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്നാണ് സംശയം. തുടര്‍ന്ന് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ പ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Comments are closed.