മരടിലെ ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കും
കൊച്ചി: മരടിലെ പൊളിച്ച ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നീ ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കുന്നു. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ ആരംഭിക്കുന്നത്.
ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാര്‍ഡിലേക്ക് കോണ്‍ക്രീറ്റ് മാലിന്യങ്ങളും എന്നാല്‍ ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍ ഫ്ലാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീല്‍സും ഏറ്റെടുക്കുന്നതാണ്.
Comments are closed.