ഏഥര്‍ എനര്‍ജി തങ്ങളുടെ 450 -യുടെ പുതിയ പതിപ്പുമായി എത്തുന്നു

ബജാജ്, ടിവിഎസ് എന്നിവർ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന ഇവി സ്റ്റാർട്ട്-അപ്പ് കമ്പനിയായ ഏഥർ എനർജി തങ്ങളുടെ ജനപ്രിയ മോഡലായ 450 -യുടെ പുതിയ പതിപ്പുമായി പ്രതികരിക്കുന്നു.

450X എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ പ്രധാനമായും സാധാരണ സീറോ-എമിഷൻ സ്കൂട്ടറിന്റെ കൂടുതൽ മെച്ചപ്പെട്ട പതിപ്പാണ്. 99,000 രൂപയാണ് ആഭ്യന്തര വിപണിയിൽ വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഡൽഹിയിൽ സർക്കാർ ആനുകൂല്യങ്ങൾക്കു ശേഷം അടിസ്ഥാന വില 85,000 രൂപയായി ചുരുങ്ങുന്നു.

പ്ലസ്, പ്രോ എന്നീ രണ്ട് പതിപ്പുകളിൽ വാഹനം ലഭിയമാവും. 99,000 രൂപ അടിസ്ഥാന വിലയേക്കാൾ യഥാക്രമം പ്രതിമാസം 1,699 രൂപയും 1,999 രൂപയുമാണ് ഇവയ്ക്കു വരുന്നത്. സബ്സ്ക്രിപ്ഷൻ പായ്ക്ക് അല്ലാതെ പ്ലസിന്റെ ആകെ 1.49 ലക്ഷം രൂപയും പ്രോയ്ക്ക് 1.59 രൂപയുമാണ് എക്സ്-ഷോറൂം വില.

ഒറ്റ ചാർജിൽ 116 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 450X കഴിയും എന്നാണ് സർട്ടിഫൈ ചെയ്തിരിക്കുന്നത്. എന്നാൽ ഓൺ റോഡ് സാഹചര്യങ്ങിൽ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.

ഇക്കോ, പവർ എന്നിവയ്‌ക്ക് പുറമേ വാർപ്പ് എന്ന പുതിയ റൈഡിംഗ് മോഡും ഏഥർ 450X -ന് ലഭിക്കുന്നു. വാർപ്പ് മോഡിൽ, ഇ-സ്കൂട്ടർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 0-60 കിലോമീറ്റർ വേഗത വെറും 6.50 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വാഹനത്തിന് കഴിയും.

പവർ പ്ലാന്റ് പരിഗണിക്കാതെ തന്നെ വിപണിയിലെ ഏറ്റവും വേഗമേറിയ സ്കൂട്ടറായി ഏഥർ 450X മാറുന്നു. ചാർജിംഗ് സമയവും 50 ശതമാനം ഉയർത്തിയിരിക്കുന്നു, ഒരു മിനിറ്റിൽ 1.0 കിലോമീറ്റർ എന്നത് ഒരു മിനിറ്റിൽ 1.5 കിലോമീറ്റർ വരെയായി ഉയർത്തി.

വേഗമേറിയതും മികച്ചതും കൂടുതൽ കണക്റ്റുചെയ്‌തതും എന്ന് പറയപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള വാഹനം ഹൈദരാബാദ്, മുംബൈ, ഡെൽഹി-NCR, പൂനെ, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും.

ടിവിഎസ് ഐ-ക്യൂബ് ഇലക്ട്രിക്, ബജാജ് ചേതക് ഇവി എന്നിവ ഏഥർ ശ്രേണിയിലെ സ്കൂട്ടറുകളുടെ അതേ വില പരിധിയിൽ വരുന്നതാണ്. അതിനാൽ ഏഥർ തങ്ങളുടെ പുതിയ എതിരാളികളിൽ നിന്ന് 450X വേർതിരിച്ചു നിർത്താൻ കമ്പനി ശ്രമിക്കും. ഇരു പതിപ്പുകളുടെയും ഡെലിവറികൾ വർഷാവസാനം ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

450X ഒരു സൂപ്പർ സ്കൂട്ടറാണെന്ന ഏഥർ സാക്ഷ്യപ്പെടുത്തി, നിലവിലുള്ള ശ്രേണിക്ക് ഒരൊറ്റ വെളുത്ത നിറം മാത്രം ലഭിക്കുമ്പോൾ 450X -ന് വൈറ്റ്, ഗ്രേ, ഗ്രീൻ എന്നീ പുതിയ നിറങ്ങൾ ലഭിക്കുന്നു.

450X പതിപ്പുകളിൽ, കളക്ടർസ് എഡിഷനിൽ എക്‌സ്‌ക്ലൂസീവ് ഗ്രാഫിക്സും കൂടുതൽ പ്രീമിയവും മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിർമ്മാതാക്കളുടെ വ്യാപാര ശ്രേണിയിൽ നിന്ന് പ്രത്യേക ടി-ഷർട്ടും സമ്മാനമായി ലഭിക്കും.

Comments are closed.