നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഒഫ് ബോഡോലാന്‍ഡുമായി കേന്ദ്രസര്‍ക്കാര്‍ സമാധാനകാരാറില് ഒപ്പുവച്ചു
ന്യൂഡല്‍ഹി: ബോഡോ പ്രദേശത്തിന് കൂടുതല്‍ രാഷ്ട്രീയ അധികാരവും സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന സ്വതന്ത്ര ബോഡോ സംസ്ഥാനത്തിനായി അസാമില്‍ വര്‍ഷങ്ങളായി പോരാടുന്ന നിരോധിത സായുധ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഒഫ് ബോഡോലാന്‍ഡുമായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ സമാധാനകാരാറില് ഒപ്പുവച്ചു.
തുടര്‍ന്ന് അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, എന്‍.ഡി.എഫ്.ബിയുടെയും പിളര്‍ന്നുപോയ ഗ്രൂപ്പുകളുടെയും ഉന്നത നേതാക്കള്‍, ഓള് ബോഡോ സ്റ്റുഡന്റ്സ് യൂണിയന്, ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി സത്യേന്ദ്രഗാര്ഗ്, അസാം ചീഫ് സെക്രട്ടറി കുമാര്‍ സഞ്ജയ് കൃഷ്ണ എന്നിവരാണ് ഒപ്പിട്ടത്.
തുടര്‍ന്ന് മേഖലയുടെ സമഗ്രവികസനത്തിന് ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലിന് ഭരണപരവും സാമ്പത്തികവുമായ കൂടുതല്‍ അധികാരവും ഗ്രാമീണ വൈദ്യുതീകരണം, പരമ്പരാഗതേതര ഊര്ജവികസനം, സാരോര്ജം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ചെറുജലവൈദ്യുത പദ്ധതികള്‍, ന്യൂനപക്ഷവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ കൗണ്‍സിലിന് അധികമായും ലഭിക്കുന്നതാണ്.
മൂന്നുവര്‍ഷം കൊണ്ട് 1500കോടിയുടെ സാമ്പത്തിക സഹായം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നല്‍കുന്നതാണ്. ഓള് ബോഡോ സ്റ്റുഡന്റ് യൂണിയനുമായാണ് കേന്ദ്രം ഒന്നാം ബോഡോ കരാര്‍ 1993ല്‍ ഒപ്പിടുന്നത്. ഇത് പ്രകാരം പരിമിത രാഷ്ട്രീയ അധികാരങ്ങളോടെ ബോഡോലാന്‍ഡ് സ്വയംഭരണ കൗണ്‍സില്‍ രൂപീകരിച്ചു. 2003ലെ രണ്ടാം ബോഡോ കരാര്‍ പ്രകാരം അസാമിലെ ക്രോക്കജര്, ചിരാംഗ്, ബാസ്ക, ഉദല്‍ഗുരി ജില്ലകള്‍ ചേര്‍ത്ത് ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു.
Comments are closed.