ധീരസമര നേതാവ് ലാലാ ലജ്പത് റായിയുടെ 155ാം ജന്മവാര്ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ പോരാട്ടത്തെ അനുസ്മരിച്ച് വി.മുരളീധരന്
ന്യുഡല്‍ഹി: എന്റെ ശരീരത്തിലേല്‍ക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് എന്നു പറഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ ധീരസമര നേതാക്കളില്‍ ഒരാളായ ലാലാ ലജ്പത് റായിയുടെ 155ാം ജന്മവാര്ഷിക ദിനമാണ് ഇന്ന്.
തുടര്‍ന്ന് അദ്ദേഹത്തിന്റെ പോരാട്ടത്തെ അനുസ്മരിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന് രംഗത്തെത്തി. ബ്രിട്ടീഷ് രാജിനെതിനെതിരായ രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. ദേശീയതയില്‍ വിശ്വസിക്കുന്നവരെ കൂട്ടമായെതിര്ക്കുന്ന പ്രതിപക്ഷ നിരയ്ക്ക് ലാലാജിയുടെ മഹത്വമുള്‍ക്കൊള്ളാന്‍ കഴിയുന്നതെങ്ങനെയെന്നും മുരളീധരന് ഫെയ്സ് പോസ്റ്റിലൂടെ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ ശരീരത്തിലേല്‍ക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് എന്നു പറഞ്ഞ ധീരപോരാളി ലാലാ ലജ്പത് റായിയുടെ സ്മരണ പുതുക്കുകയാണ് രാജ്യം. ബ്രിട്ടീഷ് രാജിനെതിരായ രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രധാനിയായിരുന്ന ലാലാ ലജ്പത് റായിയെന്ന ലാലാജിയുടെ 155-ാം ജന്മവാര്ഷിക ദിനമാണിന്ന്.
ദേശീയതയില്‍ വിശ്വസിക്കുന്നവരെ കൂട്ടമായെതിര്ക്കുന്ന പ്രതിപക്ഷ നിരയ്ക്ക് ലാലാജിയുടെ മഹത്വമുള്‍ക്കൊള്ളാന്‍ കഴിയുന്നതെങ്ങനെ?ഭരണഘടന പരിഷ്കരണം ലക്ഷ്യമിട്ട സൈമണ്‍ കമ്മീഷന് എതിരെ പ്രതിഷേധിച്ചപ്പോള്‍ ലാലാജിക്ക് വിലയായിസ്വന്തം ജീവന് ബലി കൊടുക്കേണ്ടി വന്നു. ഇന്നും കാര്യങ്ങള്‍ മാറിയിട്ടില്ല. ഭരണഘടനയും നിയമവും അനുസരിക്കാന്‍ പറയുന്ന കേരളഗവര്‍ണറെ തെരുവില്‍ തടയുകയും തിരിച്ചുവിളിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ കരുനീക്കുകയും ചെയ്യുന്നു.
ഹിന്ദു മതത്തിന്റെ മൂല്യങ്ങളിലും, വിശ്വാസങ്ങളിലും ആകൃഷ്ടനായിരുന്ന ലാലാജിയുടെ പാത പിന്തുടരുന്നവരെ ഇന്ന് ഒരു സംഘമാളുകള്‍ വിശേഷിപ്പിക്കുന്നത് വര്‍ഗീയ വാദികളെന്നാണ്. ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകന് , ബിപിന്‍ ചന്ദ്രപാല്‍, കോണ്‍ഗ്രസ്സിലെ തീവ്ര ഇടതു പക്ഷമായി അറിയപ്പെട്ട ലാല്‍ ബാല്‍ പാല് ത്രയത്തോട് മിതവാദികള്‍ ചെയ്തതുപോലെ തന്നെ ഇന്നും കോണ്‍ഗ്രസിനുള്ളില്‍ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തി കുടുംബാധിപത്യം വാഴുന്നു.
ദേശീയപ്രസ്ഥാനത്തിലെ ത്രിമൂര്‍ത്തികള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് മരണമില്ലെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിയണം. ആര്യസമാജത്തിന്റെ പ്രവര്‍ത്തകനായിരുന്ന ലാലാജി സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യാഗസറ്റിന്റെ പത്രാധിപരുമായിരുന്നു. ലാലാ ലജ്പത് റായ് 1895ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കെന്ന ഇന്ത്യയിലെ ആദ്യ സ്വദേശി ബാങ്ക് യാഥാര്‍ത്ഥ്യമാകാനും പ്രധാന പങ്കുവഹിച്ചു.
ഗാന്ധിക്കും നെഹ്റുവിനും മുന്‍പ് സ്വദേശി പ്രസ്ഥാനം എന്ന ആശയം അവതരിപ്പിച്ചയാളാണ് ലാലാജി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു ലാല ലജ്പത് റായ്. അകാരണമായി ഇന്ത്യക്കാരെ ജയിലില്‍ അടയ്ക്കുന്ന റൗലത്ത് നിയമത്തിന് എതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം ബംഗാള്‍ വിഭജനത്തിനെതിരെയും ശക്തമായി പ്രതിഷേധിച്ചു. അനേകായിരങ്ങളെ ആദര്‍ശവും രാജ്യസ്നേഹവും കൊണ്ട് പ്രചോദിപ്പിക്കുന്ന പ്രിയ ലാലാജിയെ സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു.
Comments are closed.