സ്വിഗിയും സൊമാറ്റോയും ഡെലിവറി ഫീസ് വര്‍ധിപ്പിച്ചു

മുംബൈ: കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വിപണിയില്‍ പ്രതികൂലമായ മാറ്റമുണ്ടായതിനാല്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകളായ സ്വിഗിയും സൊമാറ്റോയും ഡെലിവറി ഫീസ് വര്‍ധിപ്പിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് മാത്രം 5-6 ശതമാനം ഇടിവ് ഓര്‍ഡറുകളില്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

ഹോട്ടലില്‍ നിന്ന് ഉപഭോക്താവിന്റെ ഇടം വരെയുള്ള ദൂരം, ഭക്ഷണത്തിന്റെ വില, ഹോട്ടല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് വര്‍ധനവുണ്ടായത്. കൂടാതെ സൊമാറ്റോ ഗോള്‍ഡ് അംഗത്വ വിലയും സ്വിഗി സൂപ്പര്‍ നിരക്കും വര്‍ധിപ്പിച്ചു. ബെംഗളൂരുവില്‍ ചെറിയ ഓര്‍ഡറുകള്‍ക്ക് 16 മുതല്‍ 45 രൂപ വരെ ഡെലിവറി ഫീസായി നല്‍കണം. കൂടുതല്‍ തിരക്കേറിയ സമയത്ത് 25 രൂപ വരെ അധിക ഡെലിവറി ഫീസ് സൊമാറ്റോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സൗജന്യമായിരുന്ന മീല്‍ ഫോര്‍ വണ്‍ ഓഫറിന് 15 രൂപ നല്‍കണം.

Comments are closed.