രാജ്യത്തെ ഒറ്റുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രിയെ പിന്തുണച്ച് കര്‍ണാടക മന്ത്രി
ദില്ലി: ദേശവിരുദ്ധര്‍ക്ക് ബിരിയാണിയല്ല, വെടിയുണ്ടകളാണ് ലഭിക്കുക എന്ന് രാജ്യത്തെ ഒറ്റുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ പിന്തുണച്ച് കര്‍ണാടക മന്ത്രി സിടി രവി രംഗത്തെത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേ ‘ബിരിയാണി’ പരാമര്‍ശമാണ് രവി തന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.
രാജ്യദ്രോഹികള്‍ക്കെതിരെയുള്ള അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തെ വിമര്‍ശിക്കുന്നവര്‍ തീവ്രവാദികളായ അജ്മല്‍ കസബ്, യാക്കൂബ് മേമന് എന്നിവരുടെ മരണത്തെ എതിര്‍ക്കുന്നവരാണ്. തുക്ടെ തുക്ടെ ഗ്യാങ്ങിനെ പിന്തുണയ്ക്കുന്നവരും സിഎഎയ്ക്കെതിരെ നുണപ്രചാരണം നടത്തുന്നവരുമാണ് അനുരാഗ് താക്കൂറിനെതിരെ ആക്രമിക്കുന്നതെന്നും മന്ത്രി പറയുന്നു.
എന്നാല്‍ ഗോരഖ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കോണ്‍ഗ്രസിനെ രൂക്ഷമായിവിര്ശിച്ചുകൊണ്ട് ഭീകരവാദികള്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി നല്കിയിരുന്നുവെങ്കില് നരേന്ദ്ര മോദി സര്‍ക്കാര്‍ അവരെ തുടച്ചുനീക്കുകയാണ് ചെയ്തതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.
മുംബൈ ഭീകരാക്രമണത്തില്‍ പിടികൂടിയ ഭീകരവാദി അജ്മല്‍ കസബിന് ജയിലില്‍ ബിരിയാണി വിതരണം ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയായിരുന്നു യോഗി കോണ്‍ഗ്രസിനെതിരെ വിമര്‍ശനം നടത്തിയത്. അതേസമയം അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ‘രാജ്യത്തെ ഒറ്റുകാരെ വെടിവെക്കു’ എന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ ജയിലിലടക്കണമെന്ന് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കിയിരുന്നു.
Comments are closed.