ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണം : സ്കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത്ഷാ
ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി ട്വിറ്ററിലൂടെ അമിത്ഷാ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെത്തുടര്‍ന്ന് അമിത് ഷായോട് സ്കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ കെജ്രിവാള് വെല്ലുവിളിച്ചു. തുടര്‍ന്ന് ബിജെപി എംപിമാരുടെ സംഘം സ്കൂളുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച്ചയെന്ന വിശദീകരണവുമായാണ് അമിത് ഷാ വീഡിയോ പുറത്ത് വിട്ടത്.
ബിജെപി ദില്ലി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി, ഗൗതം ഗംഭീര്‍, മീനാക്ഷി ലേഖി തുടങ്ങി എട്ട് എംപിമാര്‍ വിവിധ സ്കൂളുകളുടെ ശോച്യാവസ്ഥ തുറന്ന് കാട്ടുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ നവീകരിച്ച പുതിയ കെട്ടിടങ്ങള്‍ കാണിക്കാതെയുള്ള നാടകമാണിതെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.
കോളനികള്‍ക്ക് അംഗീകാരം നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഉയര്‍ത്തിക്കാട്ടിയായിരുന്നു തുടക്കത്തില്‍ ബിജെപി പ്രചരണം.പിന്നീട് ഷഹീന് ബാഗ് സമരം ഉയര്‍ത്തി ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപി ആം ആദ്മി പാര്‍ട്ടിയുടെ വികസന വാദങ്ങളെ പൊളിക്കുകയെന്ന തന്ത്രമാണ് നടക്കുന്നത്.
Comments are closed.