ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ പവര്‍പ്ലേയില്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടി
ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ടീം ഇന്ത്യക്ക് പവര്‍പ്ലേയില്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടി. രോഹിത്തും രാഹുലും ക്രീസില്‍ നില്‍ക്കേ ആറ് ഓവറില്‍ 69 റണ്‍സും ഹിറ്റ്മാന് 23 പന്തില്‍ 50 റണ്‍സും രാഹുല്‍ 13 പന്തില്‍ 19 റണ്‍സുമെടുത്തു.
അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ കെയ്ന്‍ വില്യംസണും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്. റണ്ണൊഴുകുന്ന പിച്ചാണ് സെഡോണ്‍ പാര്‍ക്കിലേത്. ഇവിടെ അവസാന അഞ്ച് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം 190ലേറെ റണ്‍സ് നേടിയിരുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി(നായകന്), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര
ന്യൂസിലന്‍ഡ് ടീം: മാര്ട്ടിന് ഗപ്ടില്‍, കോളിന് മണ്‍റോ, കെയ്ന്‍ വില്യംസണ്(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്(വിക്കറ്റ് കീപ്പര്‍), റോസ് ടെയ്ലര്, കോളിന് ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി, സ്കോട്ട് കുഗ്ലെജന്‍, ഹാമിഷ് ബെന്നറ്റ്.
Comments are closed.