നിര്‍ഭയ കേസ് : പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
ദില്ലി: നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ആര് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതി ഇന്ന് വിധി പറയുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളു എന്നും ദയാഹര്‍ജി പരിഗണിച്ചതിലെ നടപടിക്രമങ്ങള്‍ മാത്രമേ പരിശോധിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അതിനാല്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്. അതേസമയം ഫെബ്രുവരി 1-ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Comments are closed.