റിയല്‍മി തങ്ങളുടെ 5ജി സ്മാര്‍ട്ട്ഫോണായ റിയല്‍മി എക്സ് 50 പ്രോ 5 ജി പുറത്തിറക്കുന്നു
റിയൽമെ സി 3, റിയൽമെ 6i എന്നിവയെക്കുറിച്ച് ഇതിനകം തന്നെ പല അനൌദ്യോഗിക റിപ്പോർട്ടുകളും വന്നിട്ടുണ്ട്. റിയൽമെ 5i പുറത്തിറക്കുന്നതിന് മുമ്പ് 5iക്ക് ഒപ്പം റിയൽമെ സി 3യും പുറത്തിറക്കുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നുവെങ്കിലും അത് ഉണ്ടായില്ല.
എൻബിടിസി, ഐഎംഡിഎ, എഫ്സിസി തുടങ്ങിയ സർട്ടിഫിക്കേഷൻ ഡാറ്റാബേസുകളിൽ റിയൽമെ സി 3 ഉൾപ്പെട്ടിട്ടുണ്ട്. ഇതിനിടെ ബാഴ്സലോണയിൽ വച്ച് ഫെബ്രുവരിയിൽ നടക്കുന്ന എംഡബ്ല്യുസി 2020 ടെക് ഷോയിൽ റിയൽമി അവതരിപ്പിക്കുമെന്ന് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.
വരാനിരിക്കുന്ന ടെക് കോൺഫറൻസിൽ റിയൽമി തങ്ങളുടെ 5ജി സ്മാർട്ട്ഫോണായ റിയൽമി എക്സ് 50 പ്രോ 5 ജി പുറത്തിറക്കാൻ സാധ്യതയുണ്ട്. ഈ സ്മാർട്ട്ഫോണിനൊപ്പം റിയൽമി സി 3 യും ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 91 മൊബൈൽസിന്റെ റിപ്പോർട്ട് പ്രകാരം റിയൽമെ സി 3 ശ്രദ്ധേയമായ പുതുമകളുമായി പുറത്തിറങ്ങുമെന്നാണ് സൂചന.
5000 എംഎഎച്ച് ബാറ്ററിയോടുകൂടിയാണ് റിയൽമി സി 2വിന്റെ പിൻഗാമിയെ ഇന്ത്യയിൽ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇത് സി2വിൽ ഉൾപ്പെടുത്തിയിട്ടുള്ള 4000 എംഎഎച്ച് ബാറ്ററിയേക്കാൾ 20 ശതമാനം വലുതാണ്. ഡിവൈസിന്റെ പിൻഭാഗത്ത് ഇരട്ട ക്യാമറകൾ ഉൾപ്പെടുത്താനും ഫോണിന് കരുത്താകാൻ മീഡിയടെക് പ്രോസസർ ഉപയോഗിക്കാനും സാധ്യതയുണ്ട്.
റിയൽമെ സി 3 യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല പക്ഷേ ആർഎംഎക്സ് 2020 മോഡൽ നമ്പർ ഉള്ള വിവിധ സർട്ടിഫിക്കേഷൻ ഡാറ്റാബേസുകളിൽ സ്മാർട്ട്ഫോൺ കണ്ടെത്തിയിട്ടുണ്ട്. എഫ്സിസി സർട്ടിഫിക്കേഷൻ വെളിപ്പെടുത്തിയ ഒരു ഇമേജിൽ പിന്നിൽ മൌണ്ട് ചെയ്ത ഫിംഗർപ്രിൻറ് സെൻസർ ഡിവൈസിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കുന്നു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 7 ന് പകരം റിയൽമി സി 3 ഇന്ത്യയിൽ പുതുതായി സമാരംഭിച്ച റിയൽമി യുഐയിൽ പ്രവർത്തിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
റിയൽമെ സി 1, റിയൽമെ സി 2 എന്നിവയുടെ തുടർച്ചയായിട്ടാണ് റിയൽമി സി 3 അവതരിപ്പിക്കുന്നത് എന്നതിനാൽ മിതമായ നിരക്കിൽ ലഭ്യമാകുന്ന മികച്ച സവിശേഷതകളുള്ള ഡിവൈസ് ആയിരിക്കും ഇതെന്നാണ് പ്രതീക്ഷ. സി സീരിസിലെ മുൻ മോഡലുകളെക്കാൾ ശ്രദ്ധേയമായ അപ്ഗ്രേഡുകൾ ഉൾപ്പെടുത്തുമെന്നതിനാൽ റിയൽമി സി 3 കമ്പനിയുടെ വിപണിയിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments are closed.