മുംബൈയില്‍ പൗരത്വ നിയമ പ്രതിഷേധ പരിപാടിയില്‍ പ്രകോപന പരവും കലാപ പ്രേരിതവുമായ പ്രസംഗം നടത്തിയതിന് ഡോ. കഫീല്ഖാന് അറസ്റ്റില്‍
ലക്നൗ: മുംബൈയില്‍ പൗരത്വ നിയമ പ്രതിഷേധ പരിപാടിയില്‍ പ്രകോപന പരവും കലാപ പ്രേരിതവുമായ പ്രസംഗം നടത്തിയതിന് ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ശിശുരോഗ വിദഗ്ദ്ധന് ഡോ. കഫീല്ഖാന് അറസ്റ്റിലായി. അലിഗഡില്‍ നടന്ന പൗരത്വ നിയമ ഭേദഗതി പ്രതിഷേധ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ യുപി പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സാണ് അറസ്റ്റ് ചെയ്തത്.
പരിപാടിയുടെ പേരില്‍ ജനുവരി 13 ന് തന്നെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇന്നലെ മുംബൈയില്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു അറസ്റ്റ് നടന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ സമരങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന ഷഹീന്‍ബാഗ് പ്രതിഷേധം പോലെയുള്ള പ്രതിഷേധം മുംബൈയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
തുടര്‍ന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ. കഫീല്ഖാന് ഗൊരഖ്പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടായിരുന്നു പൊതുജന ശ്രദ്ധയിലേക്ക് എത്തിയത്. ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാന് സ്വന്തം പണം ഉപയോഗിച്ച് ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് മറ്റു കുട്ടികളുടെ ജീവന് രക്ഷിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ നല്‍കിയിരുന്ന ഏജന്‍സിക്ക് പണം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഏജന്‍സി സിലിണ്ടര്‍ ആശുപത്രിയിലേക്ക് നല്‍കാതെ വന്നതായിരുന്നു ദുരന്തത്തിന് കാരണമെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതോടെ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായി കഫീല്‍ ഖാന് മാറുകയായിരുന്നു.
Comments are closed.