നാലാമത് ടി എന്‍ ജി പുരസ്കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന് എം ടി വാസുദേവന്‍ നായര്‍ ഇന്ന് സമ്മാനിക്കും
കോഴിക്കോട്: നാലാമത് ടി എന്‍ ജി പുരസ്കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന് കോഴിക്കോട് കാരപ്പറമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍ ഇന്ന് സമ്മാനിക്കുന്നതാണ്. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കോഴിക്കോട്ടെ സര്‍ക്കാര്‍ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ‘പ്രിസം പദ്ധതി’ ആവിഷ്കരിച്ച് നടപ്പാക്കിയതിനാണ് പുരസ്കാരം. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. കേരളത്തിലെ 14 ജില്ലകളിലെയും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസനമാതൃകകളില്‍ നിന്നാണ് പ്രിസം പദ്ധതിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
Comments are closed.