കൊറോണ വൈറസ് ബാധയെ നേരിടാന്‍ ജാക് മാ നല്‍കിയത് 14.5 ദശലക്ഷം ഡോളര്‍
ബീജിങ് : കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക് മാ നല്‍കിയത് 14.5 ദശലക്ഷം ഡോളറാണ്. ഇത് ഏകദേശം 103 കോടി രൂപയിലേറെ വരുന്നതാണ്. മനുഷ്യനും രോഗവും തമ്മിലുള്ള ഈ പോരാട്ടം ഒരു ദീര്‍ഘയാത്രയാണെന്ന് അറിയാമെന്നും, ഈ തുക രോഗത്തെ നേരിടാനുതകുന്ന വൈദ്യ ഗവേഷണങ്ങള്‍ക്കും രോഗപ്രതിരോധത്തിന് കരുത്തേകട്ടെയെന്നും ജാക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗം വ്യക്തമാക്കി.
എന്നാല്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈനയിലെ വളര്‍ച്ചാ നിരക്കിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളെയെല്ലാം ബാധിക്കും. അതേസമയം ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കൂടുതല്‍ സ്പെയര്‍ പാര്‍ട്സുകള്‍ എത്തുന്നത് ചൈനയില്‍ നിന്നായതിനാല്‍ കൊറോണ വൈറസ് ബാധ വിപണിയില്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്ക വളരെ വലുതാണ്.
Comments are closed.