കുവൈത്തില്‍ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുപത്തയ്യായിരം പ്രവാസികളെ പിരിച്ചുവിടുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതു മേഖലയില്‍ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് മേഖലയില്‍ നിന്ന് ഇരുപത്തയ്യായിരം പ്രവാസികളെ പിരിച്ചുവിടുന്നതായി കുവൈത്ത് പാര്‍ലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അംഗം വ്യക്തമാക്കി.
തുടര്‍ന്ന് സര്‍ക്കാര്‍ മേഖലയില്‍ ജോലികള്‍ക്കായി കാത്തിരിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണം 6000 ആയി കുറഞ്ഞെങ്കിലും പുതുതായി പഠിച്ചിറങ്ങുന്ന സ്വദേശികളെ കൂടി മുന്നില്‍ കണ്ട് കൊണ്ടാണ് ഇത്രയധികം വിദേശികളെ പിരിച്ച് വിടുന്നതെന്ന് പാര്‍ലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സലേഹാണ് എം.പി അറിയിച്ചു.
അതേസമയം ആരോഗ്യ മേഖലയില്‍ നിന്ന് ഉള്‍പ്പെടെ വിദേശികളെ കുറയ്ക്കും. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ പൊതുമേഖലയില്‍ നിന്നും 2017ല്‍ 3140 പ്രവാസികളെയും 2018ല്‍ 1500 പ്രവാസികളെയും പിരിച്ചുവിട്ടതായും വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയിലേക്ക് 1800ഓളം സ്വദേശികളെ നിയമിക്കുമെന്നും എംപി ഖലീല്‍ അല്‍ സാലിഹ് വ്യക്തമാക്കി.
Comments are closed.