കൊറോണ വൈറസ് : ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ബീജിംഗ് : കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ മാത്രം 213 പേര് മരണത്തിന് കീഴടങ്ങുകയും ഏകദേശം 9000 ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. അതേസമയം ഇന്ത്യയില്‍ ആദ്യമായി കൊറോണ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം.
ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. തുടര്‍ന്ന് സംസ്ഥാനത്ത് ആകെ 1053 പേര് നിരീക്ഷണത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ എല്ലാ ജില്ലകളിലും ആരോഗ്യവിഭാഗം ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. കൊറോണ ബാധ സംശയിക്കുന്നവരെ പരിചരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കും.
പ്രത്യേക മാസ്ക്കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വ്യാജ പ്രചരണങ്ങളില്‍ കര്‍ശനമായ നടപടിയെന്നും പറഞ്ഞു. കൂടാതെ വുഹാനിലും പ്രാന്തപ്രദേശങ്ങളിലും കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് വൈകിട്ട് വിമാനം കയറും. ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ അനുവദിക്കണം എന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ചൈന അംഗീകരിച്ചിട്ടുണ്ട്. മടങ്ങാന്‍ തയ്യാറാകാന്‍ ചൈനയിലെ സാമൂഹ്യമാധ്യമമായ വി ചാറ്റിലൂടെ ഇന്ത്യാക്കാര്‍ക്ക് എംബസി നിര്‍ദേശം നല്‍കുകയും ചെയ്തു.
Comments are closed.