ഒമ്പത് വയസ്സുകാരിയെ നിരന്തരം ലൈഗിംകമായി പീഡിപ്പിച്ച തിലാനൂര്‍ സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍ : ഒമ്പത് വയസ്സുകാരിയെ യു.കെ.ജിയില്‍ പഠിക്കുന്ന കാലം മുതല്‍ പീഡിപ്പിച്ച കേസില്‍ 59 കാരനായ സേവാദള്‍ നേതാവ് അറസ്റ്റിലായി. സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ചീഫ് ഓപ്പറേറ്ററുമായ കണ്ണൂര്‍ ചക്കരക്കല്ല് തിലാനൂര്‍ സ്വദേശി പി. പി ബാബുവാണ് അറസ്റ്റിലായത്. കുറച്ച് ദിവസമായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം മനസ്സിലാക്കിയ അധ്യാപികയാണ് പീഡന വിവരം ചോദിച്ചറിയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.
യു.കെ.ജിയില്‍ പഠിക്കുന്ന കാലം മുതല്‍ ബാബു ഉപയോഗപ്പെടുത്തിയിരുന്നതായി ചൈല്‍ഡ് ലൈനില്‍ പെണ്‍കുട്ടി മൊഴി നല്‍കിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് ബാബുവിനെ ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കുന്നതാണ്.
Comments are closed.