സൗദിയില്‍ കാറിടിച്ച് മലയാളി ഹൗസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
റിയാദ് : സൗദി അറേബ്യയില്‍ ജിദ്ദ സനാബീല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന വീടിന് മുന്നില്‍ നില്‍ക്കുേമ്പാള്‍ കാറിടിച്ച് മലയാളി ഹൗസ് ഡ്രൈവര്‍ മരിച്ചു. മലപ്പുറം വേങ്ങര ഊരകം സ്വദേശി ജംഷീര്‍ കുന്നത്തൊടി (26) ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടിന് മുന്നില്‍ നില്ക്കുമ്പോള് സൗദി പൗരന് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടുവന്നിടിച്ചായിരുന്നു അപകടമുണ്ടായത്.
മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. പിതാവ്: മുഹമ്മദ് ഹനീഫ, മാതാവ്: റസിയ
Comments are closed.