നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ നില ഗുരുതരമായി തുടരുന്നു

ചെന്നൈ: കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ച് കഴിഞ്ഞ മാസം അഞ്ചിനുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ നില ഗുരുതരമായി തുടരുന്നു. നടനും സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന നകുലിന്റെ ചികിത്സയ്ക്കായി വന്‍ തുക വേണ്ടിവരുന്നതോടെ നകുലിന്റെ ചികിത്സയ്ക്കായി സഹായം തേടി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.

തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് സിനിമ താരങ്ങളായ അഹാന കൃഷ്ണനും സാനിയ ഇയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തി. ഡാന്‍സ് റിയാലിറ്റി ഷോയിലുടെ പ്രശസ്തനായ നകുല്‍ പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഭിനയിച്ചു.

Comments are closed.